പുതുക്കാട്‌ കോൺഗ്രസ്‌ പ്രവർത്തക കൺവൻഷനിലും വിഭാഗീയത



ആമ്പല്ലൂർ   ഗ്രൂപ്പ് തല കിട മത്സരങ്ങൾ ഇല്ലാതാക്കി  പാർട്ടിയെ ശക്തിപ്പെടുത്താൻ ഡിസിസി പ്രസിഡന്റ് വിളിച്ചു ചേർത്ത കോൺഗ്രസ്‌ പുതുക്കാട് നിയോജക മണ്ഡലം പ്രവർത്തക കൺവൻഷനിലും വിഭാഗീയത. ഐ ഗ്രൂപ്പിലെ കെ സി വേണുഗോപാൽ വിഭാഗക്കാരും ജില്ലാ ഭാരവാഹികളുമായ ജോസഫ് ടാജറ്റ്, എം പി വിൻസന്റ്, ടി എം ചന്ദ്രൻ എന്നിവരാണ്  വിഭാഗീയതയുടെ ഭാഗമായി വെള്ളിയാഴ്ച ചേർന്ന കൺവൻഷനിൽ പങ്കെടുക്കാതെ വിട്ടു നിന്നത്.   കൺവൻഷനിൽ അധ്യക്ഷ സ്ഥാനം വഹിക്കേണ്ട അളഗപ്പ നഗർ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്, എ വിഭാഗത്തിലെ   ഡെവിസ് ഡബ്ല്യൂ അക്കര ലീവും എടുത്തു. ഇത് മൂലം  കോൺഗ്രസ്‌ പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനവും പുതുക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനവും ഒരേ സമയം കൈവശം വച്ചിട്ടുള്ള കെ എം ബാബുരാജ് ആയിരുന്നു കൺവൻഷനിലെ അധ്യക്ഷൻ. Read on deshabhimani.com

Related News