വിദ്യാർഥികളെ മർദിച്ചയാൾ അറസ്റ്റിൽ



കൊടുങ്ങല്ലൂർ വിദ്യാർഥികളെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൂരിക്കുഴി സ്വദേശി തിണ്ടിക്കൽ ഹാരിസ് (28)നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.മതിലകം സെന്റ്‌ ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളെയാണ് ഇയാൾ മർദിച്ചത്.വെള്ളിയാഴ്ച വൈകീട്ട് വിദ്യാർഥികൾ സാധനങ്ങൾ വാങ്ങുന്നതിനായി മതിലകം പള്ളി വളവിലെ വ്യാപാര സ്ഥാപനത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം.  വിദ്വാർഥിനികളോട് ഹാരിസ് അപമര്യാദയായി പെരുമാറിയത് വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.     Read on deshabhimani.com

Related News