സഹൃദയ കോളേജിൽ ടെക്‌ ഫെസ്റ്റ് ഇന്ത്യ



കൊടകര  സഹൃദയ കോളേജ്, ടെക്‌ ഫെസ്റ്റ് ഇന്ത്യ, കൊടകര. ടെക്കത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും  വിതരണം ചെയ്തു. കോളേജ് എക്‌സിക്യുട്ടീവ്‌ ഡയറക്ടർ ഫാ. ജോർജ് പാറേമാൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. നിക്സൺ കുരുവിള, പ്രോഗ്രാം കൺവീനർ ഡോ. വിഷ്ണു രാജൻ, സ്റ്റുഡന്റ് കൺവീനർ എം വി ശ്രീനേഷ്  എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ ഗവേഷകരുടെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഭാവി സാങ്കേതികവിദ്യയായ മെറ്റവേഴ്‌സിനെക്കുറിച്ച്‌ ശിൽപ്പശാല, ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രദർശനം, ഭിന്നശേഷിക്കാരുടെ ജീവിതചര്യകള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനം, ശിൽപ്പശാലകൾ, റോബോട്ടുകളുടെ നിര്‍മാണ പരിശീലനം, വിവിധ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തിലേറെ രൂപയാണ് വിവിധ സമ്മാനങ്ങള്‍ക്കായി നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 3000 വിദ്യാർഥികൾ പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ക്യാമ്പസ് ഫെസ്റ്റും സഹൃദയയില്‍ തുടങ്ങി. വിവിധ എന്‍ജിനിയറിങ്‌ കോളേജുകളിലെ 100 വിദ്യാര്‍ഥികൾ പങ്കെടുക്കും. Read on deshabhimani.com

Related News