അധ്യാപകർക്ക്‌ വാക്‌സിൻ;
മാതൃകയായി തൃശൂർ



  സ്വന്തം ലേഖകൻ തൃശൂർ ജില്ലയിലെ അധ്യാപകരിൽ 99 ശതമാനത്തിലേറെ രണ്ടുഡോസ്‌ കോവിഡ്‌ വാക്‌സിൻ എടുത്തവരാണ്‌. ആകെയുള്ള 1028 സ്‌കൂളുകളിലെ 14,678 അധ്യാപകരിൽ 14,556പേരും രണ്ടുഡോസ്‌ വാക്‌സിൻ എടുത്തു. ഒരു ശതമാനത്തിൽ താഴെപ്പേർ മാത്രമേ ഇനി വാക്‌സിൻ എടുക്കാനുള്ളൂവെന്ന്‌ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹൻ പറഞ്ഞു.    125 അധ്യാപകർ മാത്രമാണ്‌ ഇനി ജില്ലയിൽ വാക്‌സിനെടുക്കാനുള്ളത്‌. ഗർഭിണികൾ, അലർജിയുള്ളവർ, കോവിഡ്‌ ബാധിതർ, കോവിഡാനന്തര അവശതയുള്ളവർ തുടങ്ങിയവരാണ്‌ അധികവും വാക്‌സിനെടുക്കാനുള്ളത്‌. ബോധപൂർവം വാക്‌സിനെടുക്കാത്തവരുണ്ടെങ്കിൽ അവരെ കണ്ടെത്തി വാക്‌സിൻ എടുക്കാനുള്ള നടപടി സ്വീകരിക്കും. കോവിഡ്‌ അടച്ചുപൂട്ടൽ കഴിഞ്ഞ്‌ സ്‌കൂളുകൾ തുറന്ന ദിവസങ്ങളിൽ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറവായിരുന്നു. ശക്തമായ സുരക്ഷാ സംവിധാനം സ്‌കൂളുകളിൽ ഏർപ്പെടുത്തിയതോടെ സ്‌കൂളുകളിൽ എത്തുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടുണ്ട്‌. അതേസമയം സ്‌കൂൾ തുറന്നിട്ടും, വീടുകളിൽ ഇരുന്ന്‌ ഓൺലൈൻ ക്ലാസുകളിൽ മാത്രം  പങ്കെടുക്കുന്ന വിദ്യാർഥികളും ഉണ്ട്‌.  ചില സ്‌കൂളുകളിൽ അധ്യാപകർക്കും അപൂർവം സ്‌കൂളുകളിലെ വിദ്യാർഥികൾക്കും കോവിഡ്‌ ബാധിച്ചിരുന്നു. ഇതിന്റെ ഭാഗമായി നാലു സ്‌കൂളുകൾ അടച്ചിടുകയും ചെയ്‌തിരുന്നു. പഴുതടച്ച സുരക്ഷാസംവിധാനം ഒരുക്കിയതിനാൽ കോവിഡ്‌ വ്യാപിക്കുന്ന സ്ഥിതി എവിടെയും ഉണ്ടായിട്ടില്ലെന്ന്‌ വിദ്യാഭ്യാസ ഉപഡയറക്ടർ പറഞ്ഞു. Read on deshabhimani.com

Related News