സിഐടിയു പ്രവർത്തകനെ മർദിച്ചയാൾ അറസ്‌റ്റിൽ



ചാലക്കുടി സിഐടിയു തൊഴിലാളിയെ വീട്ടിൽ കയറി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ   അറസ്റ്റ് ചെയ്തു. പടി ചാലക്കുടി ഓംമംഗലത്ത് വിജേഷ് എന്ന സിരിമോൻ(42)നെയാണ് ചാലക്കുടി പൊലീസ്   അറസ്റ്റ് ചെയ്തത്.   സെപ്തം. 20ന് അഞ്ചംഗ സംഘം സിഐടിയു തൊഴിലാളിയായ ജയേഷ് താമസിക്കുന്ന പടി ചാലക്കുടി തോട്ടവീഥിയിലെ വീട്ടിൽക്കയറിയാണ് കൊല്ലാൻ ശ്രമിച്ചത്. കേസിലെ അഞ്ച് പ്രതികളിൽ ഒരാൾ നേർത്തേ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയിരുന്നു. മറ്റ് മൂന്ന് പേർ ഒളിവിലാണ്. അറസ്റ്റിലായ വിജേഷും ഒളിവിലായിരുന്നു.   Read on deshabhimani.com

Related News