നാടുണർത്തി വിളംബരജാഥ

അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായി സംഘടിപ്പിച്ച വിളംബര ജാഥ


തൃശൂർ അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) 11–-ാം സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായി  തൃശൂർ നഗരത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു. സിഐടിയു ഓഫീസ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച ജാഥ സ്വരാജ്‌ റൗണ്ട്‌ ചുറ്റി കോർപറേഷനുമുന്നിൽ സമാപിച്ചു. നൂറുകണക്കിന്‌ സ്‌ത്രീകൾ അണിനിരന്ന വിളംബരജാഥ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സുലജ പത്മനാഭൻ അധ്യക്ഷയായി. സെക്രട്ടറി എം എസ് പ്രേമലത, ദീപ മുകുന്ദൻ എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ബുധനാഴ്‌ച പകൽ 11ന്‌ രഞ്ജന നിരൂല നഗറിൽ (സംഗീത നാടക അക്കാദമി റീജണൽ തിയറ്റർ) സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ മേരി ജോബ്‌ അധ്യക്ഷയാകും. 363 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. അങ്കണവാടി മേഖലയിലെ വിവിധ  പ്രശ്‌നങ്ങളും ഏറ്റെടുക്കേണ്ട പ്രക്ഷോഭപരിപാടികളും  ചർച്ച ചെയ്യുന്ന സമ്മേളനം  വ്യാഴാഴ്‌ച വൈകിട്ട്‌  സമാപിക്കും.  Read on deshabhimani.com

Related News