മാലിന്യമുക്തം നവകേരളം: ഇന്ന്‌ തദ്ദേശ സ്ഥാപനങ്ങളിൽ ഹരിതസഭ



തൃശൂർ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി  തിങ്കളാഴ്‌ച ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഹരിതസഭ സംഘടിപ്പിക്കുന്നു. മാർച്ച് 15 മുതൽ ജൂൺ ഒന്നുവരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ അവലോകനവും വിലയിരുത്തലുമാണ് ഹരിതസഭയുടെ ഭാഗമായി നടക്കുക. ജില്ലയിലെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2024 മാർച്ചോടുകൂടി മാലിന്യമുക്തമാക്കുകയാണ്‌ ലക്ഷ്യം.     ഇതിന്റെ ഭാഗമായി നവംബർ 30 വരെയുള്ള ഹ്രസ്വകാല ലക്ഷ്യവും 2024 മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കേണ്ട ദീർഘകാല ലക്ഷ്യങ്ങളും ഹരിതസഭ ചർച്ച ചെയ്യും. ഹരിതസഭയ്ക്കു പുറമെ പഞ്ചായത്തുകളിലും നഗരസഭകളിലും അതുവരെ നടന്ന മാലിന്യമുക്ത പ്രവർത്തനങ്ങളുടെ സമഗ്രമായ റിപ്പോർട്ട് അവതരിപ്പിക്കും.   മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ആസൂത്രണവും ഹരിത സഭയിൽ പ്രഖ്യാപിക്കും. Read on deshabhimani.com

Related News