മാല കവർച്ച: ഒളിവിലിരുന്ന പ്രതി അറസ്‌റ്റിൽ



മാള  സ്കൂട്ടറിൽ വന്ന് യുവതിയെ ദേഹോപദ്രവമേൽപ്പിച്ച് കഴുത്തിൽ കിടന്നിരുന്ന താലിയടക്കം 14 ഗ്രാം തൂക്കം വരുന്ന മാല  കവർന്ന കേസിൽ പ്രതി അറസ്‌റ്റിൽ. പാലക്കാട് കോട്ടായി  തൊങ്കാരത്തിൽ വീട്ടിൽ അനീഷ്  എന്ന വരടിയം അനീഷ് (33) ആണ്‌ പിടിയിലായത്‌. പ്രത്യേക അന്വേഷണ സംഘത്തിലുള്ള   മാള  ഇൻസ്‌പെക്ടർ  സജിൻ ശശി, സബ്‌ ഇൻസ്‌പെക്ടർ വി വി വിമൽ എന്നിവരാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തതത്‌.   അനീഷ് ഒന്നരവർഷത്തോളമായി ഇടുക്കി ശാന്തൻപാറ പന്തടിക്കുളം ആദിവാസി കോളനിയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഏലം തൊഴിലാളികളെ പോലെ വേഷം മാറി പൊലീസ് സ്ഥലത്തെത്തി പ്രതിയെ  കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  പ്രതിക്ക് പാലക്കാട് നോർത്ത്, സൗത്ത്, തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുകൾ ഉണ്ട്.   Read on deshabhimani.com

Related News