ഡിവൈഎഫ്ഐ പ്രവർത്തകരെ കോടതി വെറുതെ വിട്ടു



തൃശൂർ ട്രെയിൻ ചാർജ് വർധനക്കെതിരെ തൃശൂർ റെയിൽവേ  സ്റ്റേഷനിൽ 2013 ജനുവരിയിൽ   ട്രെയിൻ തടഞ്ഞ   കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തൃശൂർ മൂന്നാമത് അഡീഷണൽ സെഷൻസ് ജഡ്ജ് പി കെ മിനിമോളാണ് കുറ്റക്കാരല്ലെന്ന് കണ്ട്  ഡിവൈഎഫ്ഐ പ്രവർത്തകരെ  വെറുതെ വിട്ടത്. തൃശൂർ റെയിൽവേ പൊലീസാണ്‌ കേസ്‌  രജിസ്റ്റർ ചെയ്തത്‌.   അന്നത്തെ   ജില്ലാ സെക്രട്ടറി സി സുമേഷ്, തൃശൂർ ബ്ലോക്ക് ഭാരവാഹികളായ പി ആർ കണ്ണൻ, അനൂപ് ഡേവിസ് കാട എന്നിവർ ഉൾപ്പെടെയുള്ളവരെയാണ്  വെറുതെ വിട്ടത്. നേരത്തേ കോടതി ഡിവൈഎഫ്ഐ പ്രവർത്തകരെ കുറ്റക്കാരാണെന്ന് കണ്ട് വിവിധ വകുപ്പുകളിലായി ഒരു വർഷം ശിക്ഷ വിധിച്ചിരുന്നു. ജില്ലാ കോടതിയിൽ   അപ്പീൽ നൽകിയിരുന്നു.  ഡിവൈഎഫ്ഐ പ്രവർത്തകർക്കുവേണ്ടി  അഡ്വ. കെ  ഉണ്ണികൃഷ്ണൻ, അഡ്വ. പി ആർ രഞ്ജിത്ത് എന്നിവർ ഹാജരായി. Read on deshabhimani.com

Related News