ക്യാൻസർ ദിനാചരണം - 
ജില്ലാതല ഉദ്ഘാടനം



തൃശൂർ ലോക ക്യാൻസർ ദിനാചരണം ജില്ലാതല ഉദ്ഘാടനം അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ  പി ബാലചന്ദ്രൻ എംഎൽഎ  നിർവഹിച്ചു.  കൗൺസിലർ സജിത ഷിബു അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ടി പി ശ്രീദേവി,  കൗൺസിലർമാരായ എൻ വി രാധിക, എ എസ് ശ്രീലാൽ, ടി എ ഹരിതാ ദേവി, കെ ആർ രാജു, ഡോ. കെ ആർ വിനീത എന്നിവർ സംസാരിച്ചു.   ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  സഹകരണത്തോടെ "കാൻ തൃശൂർ’ എന്ന പേരിൽ ജില്ലാ മെഡിക്കൽ ഓഫീസാണ്‌ പദ്ധതി  നടപ്പിലാക്കുന്നത്‌. Read on deshabhimani.com

Related News