പുതുക്കാട് ആശുപത്രിയിൽ 
നവീകരിച്ച ലാബ് തുറന്നു

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച കർമ നീതി ലാബ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


പുതുക്കാട്  പുതുക്കാട് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കർമ നീതി ലാബ്  കെ കെ രാമചന്ദ്രൻ എംഎൽഎ  ഉദ്‌ഘാടനം ചെയ്‌തു. കൊടകര ബ്ലോക്ക്  പ്രസിഡന്റ് എം ആർ രഞ്ജിത് അധ്യക്ഷനും പുതുക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ് കെ എം ബാബുരാജ്, ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ് എന്നിവർ മുഖ്യാതിഥികളുമായി. ബ്ലോക്ക് പഞ്ചായത്തങ്ങളായ അഡ്വ. അൽജോ പുളിക്കൻ, ടെസി ഫ്രാൻസിസ്, സജിത രാജീവൻ,    ഷീല ജോർജ്, ടെസി വിത്സൻ, പുതുക്കാട് പഞ്ചായത്ത്‌ അംഗം സെബി കൊടിയൻ എന്നിവർ സംസാരിച്ചു.    ഇലക്ട്രോലൈറ്റ് അനലൈസർ, ഹെമറ്റോളജി അനലൈസർ, ബയോകെമിസ്ട്രി  അനലൈസർ എന്നീ  മെഷിനറികളാണ്  സ്ഥാപിച്ചത്.  പുതുതായി മൂന്ന് പുതിയ ജീവനക്കാരെയും  നിയോഗിച്ചു. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ  രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയും ഞായറാഴ്ചകളിൽ രാവിലെ 6:30 മുതൽ 12 വരെ  ലാബ് പ്രവർത്തിക്കും. 1600 രൂപയുടെ കംപ്ലീറ്റ് ഹെൽത്ത് ചെക്കപ്പ് 999 രൂപയ്ക്ക് ലാബിൽ നിന്ന് ലഭിക്കും. കൂടാതെ മറ്റു ടെസ്റ്റുകൾക്ക് 50 ശതമാനം  ഇളവും ലഭിക്കും. കൊടകര ബ്ലോക്കിന്‌ കീഴിലെ മുഴുവൻ ജനങ്ങൾക്കും ലാബ്‌  സേവനം ലഭ്യമാകും. Read on deshabhimani.com

Related News