ജില്ലാ മാർച്ച് വിജയിപ്പിക്കണം: കെജിഎൻഎ

കെജിഎൻഎ ജില്ലാ കൺവൻഷൻ സംസ്ഥാന ട്രഷറർ 
എൻ ബി സുധീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ   20ന് രാജ്ഭവനു മുന്നിലേക്കും  ജില്ലാ കേന്ദ്രങ്ങളിലേയ്ക്കും  നടത്തുന്ന മാർച്ചിൽ  പരമാവധി നേഴ്സുമാരെ പങ്കെടുപ്പിക്കാൻ   കേരള ഗവ. നേഴ്സസ് അസോസിയേഷൻ ജില്ലാ  കൺവൻഷൻ തീരുമാനിച്ചു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക, വർഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌ നടത്തുന്നത്‌. യോഗം സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌  കെ കെ ഷീജ  അധ്യക്ഷയായി.  സംസ്ഥാന വൈസ് പ്രസിഡന്റ്‌  ഷൈനി ആന്റണി, സംസ്ഥാന കമ്മിറ്റിയംഗം സി എം ഉഷാറാണി, ജില്ലാ സെക്രട്ടറി കെ പി ബീന, സി എ ബെന്നി  കെ കെ സുധീർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News