ചിമ്മിണിയിലേക്ക് സന്ദർശക പ്രവാഹം



വരന്തരപ്പിള്ളി നവരാത്രി അവധിയായതോടെ ചിമ്മിണിയിലേക്ക് സന്ദർശക പ്രവാഹം. വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിന് സന്ദർശകരാണ് ഞായറാഴ്ച മുതൽ ചിമ്മിണി വന്യജീവി സങ്കേതത്തിലെത്തുന്നത്. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഇവിടേക്ക്‌ ഒരാഴ്ച സൗജന്യ പ്രവേശനമാണ്. തിരക്ക് വർധിച്ചതിനാൽ കുട്ടവഞ്ചി സവാരി, ട്രക്കിങ് എന്നിവയുടെ നടത്തിപ്പിന് ഇക്കോടൂറിസം ഗൈഡുകളുടെ സേവനം  ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ വി അജയകുമാർ പറഞ്ഞു. ഏഴിന് പരിസ്ഥിതി സംരക്ഷകരായ  അഞ്ച് ഗ്രൂപ്പുകൾക്ക് വനസൗന്ദര്യം ആസ്വദിക്കാൻ സൗജന്യ സൈക്ലിങ് സൗകര്യവും ഒരുക്കുന്നുണ്ട്. സവാരിക്കുള്ള നാല് സൈക്കിളുകൾ  സൗജന്യമായി നൽകും. നാലു പേരടങ്ങുന്ന ഗ്രൂപ്പിന് ഒരു ഗൈഡ് കൂടെയുണ്ടാകും. വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം കാണാനും തിരക്കുണ്ട്‌. Read on deshabhimani.com

Related News