ജില്ലാ ഖോഖോ ചാമ്പ്യൻഷിപ്‌: 
ഗുരുവായൂരും ചാലക്കുടിയും ചാമ്പ്യന്മാർ



അത്താണി നാൽപ്പത്തഞ്ചാമത്‌  ജില്ലാ ഖോഖോ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളും  പെൺകുട്ടികളുടെ വിഭാഗത്തിൽ ചാലക്കുടി സേക്രഡ് ഹാർട്ട് സിജിഎച്ച്എസ് സ്കൂളും  ഒന്നാംസ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച ഡിഫൻഡറായി വി പി  അശ്വിൻ (ജെഎംജെഇഎച്ച്എസ്, അത്താണി), മികച്ച ചെയ്സറായി വി അദിത്, ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനായി പി  എച്ച് ഹിമൽദാസ്  (ഗുരുവായൂർ ദേവസ്വം സ്കൂൾ ) എന്നിവരേയും തെരഞ്ഞെടുത്തു. പെൺകുട്ടികളുടെ വിഭാഗം മികച്ച ഡിഫൻഡറായി കെ ശ്രീലേഖയെയും (സെന്റ്‌ ക്ലയേഴ്‌സ്  സിജിഎച്ച്എസ്, തൃശൂർ )  മികച്ച ചെയ്സറായി സോന മേരി ജോസഫിനെയും (സേക്രഡ് ഹാർട്ട് സിജിഎച്ച്എസ്, ചാലക്കുടി) ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരിയായി നിത്യ ക്ലാര കെ ജോർജിനെയും ( സേക്രഡ്‌ ഹാർട്ട് സിജിഎച്ച്എസ്, ചാലക്കുടി) തെരഞ്ഞെടുത്തു.  ആൺ, പെൺ വിഭാഗത്തിൽ 14 ടീമുകൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ  സ്പിന്നർ പൈപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ ബോർഡ് അംഗം  ലിജോ തോമസ്  വിതരണം ചെയ്തു.15, 16 തീയതികളിൽ കോഴിക്കോട് സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ പരിശീലന ക്യാമ്പിലേക്ക് ഇരു വിഭാഗങ്ങളിൽനിന്നും 24 അംഗങ്ങളെ തെരഞ്ഞെടുത്തു.  മത്സരം അത്താണി ജെഎംജെഇഎം സ്കൂളിൽ സ്കൂൾ മാനേജർ സിസ്റ്റർ ജോസഫീന  ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സുഭാഷ് പുഴയ്‌ക്കൽ അധ്യക്ഷനായി. പ്രധാനാധ്യാപിക സിസ്റ്റർ ആനി ജോർജ്‌, ജില്ലാ സ്പോർട്‌സ്‌ കൗൺസിൽ സമിതി അംഗം കെ എൽ  മഹേഷ്,  ഒളിമ്പിക്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഖിൽ അനിരുദ്ധൻ, കോർഫ് ബോൾ  ഇന്ത്യ ജനറൽ സെക്രട്ടറി അബിൻ തോമസ്, വി സി  വിനോദ്, ജാവിയോ ജോസ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News