ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ പോക്കറ്റടിച്ച യുവതി പിടിയിൽ



ഗുരുവായൂർ  ​ഗുരുവായൂർ ക്ഷേത്രത്തിലെ തിരക്കിനിടയിൽ ഭക്തരുടെ പോക്കറ്റടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് താഴെ അരപ്പറ്റ കൂരിമണ്ണിൽ വീട്ടിൽ   ഹസീനയെയാണ് ടെമ്പിൾ പൊലീസ് പിടികൂടിയത്.    ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് പേഴ്‌സുകളിൽനിന്നായി 13,244 രൂപ   കണ്ടെടുത്തു. ക്ഷേത്രദർശനത്തിനെത്തിയ പാലക്കാട് പെരുവമ്പ് ചോറക്കോട് വീട്ടിൽ   ഓമനയുടെ ഹാൻഡ്‌ ബാഗിൽനിന്ന് മോഷണം നടത്താനുള്ള ശ്രമത്തിനിടെ   ഭക്തരാണ്  ഇവരെ തിരിച്ചറിഞ്ഞത്‌. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. തിങ്കളാഴ്‌ച  രാവിലെ കൊടിമരത്തിന് സമീപത്തുവച്ചാണ്  ഇവർ പിടിയിലായത്.    സ്‌റ്റേഷനിലെത്തിച്ച്  ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സനൽകി.    ഡിസ്ചാർജ് ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പൊലീസ് സബ് ഇൻസ്പെക്ടർമാരായ  ഐ എസ്  ബാലചന്ദ്രൻ, സി ആർ സുബ്രഹ്മണ്യൻ, അസിസ്റ്റന്റ് എസ്ഐ സി ജിജോ ജോൺ,  സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബി പി മിനിത, ബി എസ് ആശ, പി ബി മിനി,  സിവിൽ പൊലീസ് ഓഫീസർ എം എസ്  ഷീജ   എന്നിവരടങ്ങിയ  സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Read on deshabhimani.com

Related News