വ്യാപാരി വ്യവസായി സമിതി 
ജീവിതസമരം



തൃശൂർ കോവിഡ്‌ പശ്ചാത്തലത്തിൽ ഒന്നരവർഷമായി പൂർണമായും ഭാഗികമായും അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച്‌  ദിവസവും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി ജീവിതസമരം നടത്തി. വ്യാപാരികൾക്ക് കേന്ദ്രസർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും ഐസിഎംആറിന്റെ ടിപിആർ നിർണയം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വ്യാപാരികൾക്കും തൊഴിലാളികൾക്കും വാക്സിനേഷൻ നടപടികൾ മുൻഗണനാക്രമത്തിൽ പൂർത്തീകരിക്കണമെന്നും വ്യാപാര വായ്പകൾക്ക് മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്നും സമരത്തിൽ ആവശ്യമുന്നയിച്ചു.  ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലടക്കം 71 കേന്ദ്രങ്ങളിൽ സമരം നടത്തി.  കലക്ടറേറ്റിനു മുന്നിൽ സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജോ. സെക്രട്ടറി ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബു ആന്റണി അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ലെനിൻ, ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ, അഡ്വ. കെ ആർ അജിത്ബാബു, പി ടി ഡേവിഡ്, നിമ്മി പ്രസാദ്, പി കെ രമേഷ്, അഡ്വ. ഡെൽസൺ ഡേവിസ്, വി ഉണ്ണികൃഷ്ണൻ, പി കെ കേശവൻ, പി എ നസീർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News