ടെക്നീഷ്യന്മാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തണം

കേരള സ്റ്റേറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ കേരളത്തിൽ നടപ്പാക്കുന്ന ക്ലിനിക്കൽ നിയന്ത്രണനിയമത്തിൽ നിലവിൽ ജോലി ചെയ്യുന്ന മുഴുവൻ മെഡിക്കൽ ടെക്നീഷ്യന്മാരുടേയും ജോലി സ്ഥിരത ഉറപ്പു വരുത്തണമെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ പതിനാലാം  സംസ്ഥാന സമ്മേളനം പ്രമേയത്തിൽ  ആവശ്യപ്പെട്ടു. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  പി കെ ഡേവിസ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പ്രമീള ദിലീപ്കുമാർ, സെക്രട്ടറി ബീന വിജു കോനിക്കര, ഫാത്തിമ ഇബ്രാഹിം, ഷെരീഫ് പാലൊളി, കെ എസ് ഷാജു, കെ എൻ ഗിരീഷ്, ദിനേശ് നായർ, സ്നേഹ രാമചന്ദ്രൻ, എം ഷിബു, അംബിക രാജൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ എക്സ്പോ ഉദ്ഘാടനം വാർത്താ പത്രിക പ്രകാശനം, വിദ്യാർഥികൾക്ക് സമ്മാന വിതരണം എന്നിവ നടന്നു. Read on deshabhimani.com

Related News