അതീവ ജാഗ്രത:- ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച്‌ അലർട്ട്‌



 തൃശൂർ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കം ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടുള്ള മുൻകരുതൽ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.  ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട്  തയ്യാറെടുപ്പുകൾ നടത്തണം. മലയോര മേഖലയിൽ താമസിക്കുന്നവർ  അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം ---കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കേണ്ടതാണ്. പുഴയിൽ കുളിക്കാനോ മീൻ പിടിക്കാനോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. Read on deshabhimani.com

Related News