ഗുസ്തിതാരങ്ങൾക്ക് ഐക്യദാര്‍ഢ്യം

കെഎസ്‌കെടിയു ജില്ലാ വനിതാ സബ്‌കമ്മിറ്റി നേതൃത്വത്തിൽ നടന്ന സദസ്സ്‌ കെഎസ് കെടിയു സംസ്ഥാന പ്രസിഡന്റ്‌ 
എൻ ആർ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ നീതിക്കുവേണ്ടി പോരാടുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കെഎസ്‌കെടിയു ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.  നുറുകണക്കിന്‌ സ്‌ത്രീകൾ സദസ്സിൽ പങ്കാളികളായി. കോർപറേഷൻ ഓഫീസ് പരിസരത്ത് നടന്ന സദസ്സ്‌ കെഎസ് കെടിയു സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ ഉദ്‌ഘാടനം ചെയ്‌തു. വനിതാ സബ് കമ്മിറ്റി ജില്ലാ ജോയിന്റ്‌ കൺവീനർ മല്ലിക ചാത്തുക്കുട്ടി അധ്യക്ഷയായി.    കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ എം കെ പ്രഭാകരൻ, വനിതാ സബ് കമ്മിറ്റി ജില്ലാ കൺവീനർ ബിന്ദു പുരുഷോത്തമൻ, ജോയിന്റ്‌ കൺവീനർ സിന്ധു സുബ്രഹ്മണ്യൻ,  ഓമന ബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News