ദുരന്തപാതയിൽനിന്ന് രക്ഷപ്പെട്ട്‌ 
ചേലക്കര സ്വദേശികളും

ഒഡിഷ ട്രെയിനപകടത്തില്‍നിന്ന് രക്ഷപ്പെട്ട കെ യു ജോർജ് നാട്ടിലേക്കുള്ള 
യാത്രയില്‍


ചേലക്കര  ഒഡിഷ ട്രെയിൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവരിൽ ചേലക്കരയിലെ കുടുംബവും. കളപ്പാറ തട്ടുംപുറത്ത് കെ യു ജോർജ്, സഹോദരൻ ജോയി, ജോയിയുടെ ഭാര്യ സരിത, മകൾ കോലഴി ചിന്മയ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനി ജെന്ന എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.      രാത്രി ഏഴോടെ ട്രെയിൻ ഇടിച്ചതിനെത്തുടർന്ന് വലിയ കുലുക്കത്തോടെ മറിയുകയും മധ്യഭാഗത്തായി ബി ത്രീ എസി കോച്ചിലെ ബർത്തിൽ നിന്നും താഴെ വീഴുകയായിരുന്നുവെന്ന്‌ മുൻ പ്രാദേശിക മാധ്യമ പ്രവർത്തകനായ ജോർജ് പറഞ്ഞു. നാട്ടുകാരുടെയും  പട്ടാളക്കാരായ സഹയാത്രികരുടെയും സമയോചിത ഇടപെടലില്‍ വേഗത്തിൽ പുറത്തുകടക്കാനായി.   മിലിട്ടറി ഉദ്യോഗസ്ഥനായ ജോയിയുടെ  വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ 26നാണ് സഹോദരനായ ജോർജും ജോയിയുടെ ഭാര്യ സരിത, മകൾ ജെന്ന എന്നിവർ കൊൽക്കത്തയിലേയ്ക്ക് യാത്ര പുറപ്പെട്ടത്.  വിരമിക്കൽ ചടങ്ങിന് ശേഷം നാട്ടിലേക്കുള്ള തിരിച്ചുവരവിനിടെയാണ് ദുരന്തത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പകൽ 3.20നാണ് ഷാലിമാറിൽ നിന്നും കയറിയത്. ഷാലിമാറിൽനിന്ന് ചെന്നൈവരെ കോറമാൻഡല്‍ എക്സ്പ്രസിലും ചെന്നൈമുതൽ ഷൊർണൂർവരെ മറ്റൊരു ട്രെയിനിലുമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കുന്നംകുളത്തെ ഡ്രൈവർമാരും മറ്റുനിരവധി മലയാളികളും അപകടം നടന്ന ട്രെയിനിലുണ്ടായിരുന്നും ഇവർ പറഞ്ഞു. Read on deshabhimani.com

Related News