നെല്ലിന്റെ സംഭരണവില 15നകം നൽകണം: കോൾ കർഷകസംഘം



 തൃശൂർ നെല്ലിന്റെ സംഭരണവില ഉടൻ കൊടുത്തു തീർക്കണമെന്ന്‌ ജില്ലാ കോൾ കർഷകസംഘം ആവശ്യപ്പെട്ടു. 15നകം കൊടുത്തു തീർത്തില്ലെങ്കിൽ സമരം ആരംഭിക്കാനും തീരുമാനിച്ചു. അടുത്ത സീസണിൽ കൃഷിയിറക്കുന്നതിനു മുമ്പ്‌ നെല്ല് സംഭരണ  നടപടി ക്രമങ്ങൾ കർഷകരുമായി ചർച്ച ചെയ്‌ത്‌ തീരുമാനിക്കണം. യോഗത്തിൽ പ്രസിഡന്റ്‌ കെ കെ കൊച്ചുമുഹമ്മദ്‌ അധ്യക്ഷനായി. മുരളി പെരുനെല്ലി എംഎൽ എ, സെക്രട്ടറി എൻ കെ സുബ്രഹ്മണ്യൻ, കെ  കെ രാജേന്ദ്രബാബു, കെ എ ജോർജ്, സെബി അന്തിക്കാട്, സുഗുണൻ അന്തിക്കാട്, എ ജി ജോതിബസു, പൊഴേര് അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News