കരുത്തു തെളിയിച്ച്‌ വഴിയോരക്കച്ചവട തൊഴിലാളി പ്രകടനം

തൃശൂർ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാസമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പൊതു സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു


മണ്ണുത്തി ഉജ്വല പ്രകടനത്തോടെ   വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം  സമാപിച്ചു. മണ്ണുത്തി മഹമാത്മ സ്ക്വയർ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിന് തൊഴിലാളികളും ബഹുജനങ്ങളും അണിനിരന്നു. മുത്തുക്കുടകളും നാടൻ കലാരൂപങ്ങളും പഞ്ചവാദ്യവും മേളങ്ങളും പ്രകടനത്തിന് മാറ്റുകൂട്ടി.  പ്രകടനത്തിനുശേഷം നടന്ന  പൊതുസമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌  ആർ വി ഇക്ബാൽ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ ഇ വി ഉണ്ണിക്കൃഷ്ണൻ, സരോജിനി തങ്കൻ, പി ടി പ്രസാദ്, ഷക്കീർ സലിം, സരിത രാമകൃഷ്ണൻ, ജയിംസ് ആളൂർ, മണികണ്ഠൻ,  ജില്ലാ ജനറൽ സെക്രട്ടറി ടി ശ്രീകുമാർ,  ട്രഷറർ ടി സുധാകരൻ,  പി എ സിദ്ദിഖ്‌, സതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News