മികച്ച ഹരിതകർമ സേനയ്‌ക്കുള്ള 
പുരസ്‌കാരം കൊരട്ടിക്ക്



ചാലക്കുടി കേരള സംസ്ഥാന സർക്കാരിന്റേയും ശുചിത്വമിഷന്റേയും നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ടെക്നോളജിക്കൽ സംഗമത്തിനോടനുബന്ധിച്ച് ശുചിത്വത്തിനും മികച്ച ഹരിത കർമസേനയ്‌ക്കുമുള്ള പുരസ്‌കാരം കൊരട്ടി പഞ്ചായത്തിന്. നാലു മാസത്തിനിടെ കൊരട്ടി പഞ്ചായത്തിനെ തേടിയെത്തുന്ന മൂന്നാമത്‌ പുരസ്കാരമാണ് ഇത്. ഹരിതകർമ സേനയുടെ പ്രവർത്തനത്തിനു പുറമെ കൊരട്ടി പഞ്ചായത്ത് നടപ്പാക്കിയ പ്ലാസ്റ്റിക്‌ പൊടിക്കുന്ന ആർആർഎഫ്, ബോട്ടിൽ ബൂത്ത്, സാരി തരൂ സഞ്ചി തരാം പദ്ധതി,  മെൻസ്ട്രൽ കപ്പ് വിതരണം, വഴിയോര വിശ്രമകേന്ദ്രം എന്നീ പദ്ധതികളാണ് കൊരട്ടിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. പ്ലാസ്റ്റിക്‌ ക്യാരി ബാഗുകൾക്കു പകരം കൊരട്ടിയിൽ 8000 വീടുകളിലാണ് കൊരട്ടി പഞ്ചായത്ത് തുണിസഞ്ചി വിതരണം ചെയ്തത്. 2022 ൽ 35 ടൺ പ്ലാസ്റ്റിക്‌ മാലിന്യമാണ് കൊരട്ടിയിൽനിന്ന് കയറ്റി അയച്ചത്. ഞായറാഴ്‌ച  കൊച്ചിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ   സംസ്ഥാന തദ്ദേശ - എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കൊരട്ടി പഞ്ചായത്തിന് പുരസ്‌കാരം വിതരണം ചെയ്യും. Read on deshabhimani.com

Related News