ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പ് ഇന്ന്‌ തുടങ്ങും



 തൃശൂർ  ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ പീച്ചി ദർശന ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന്‌  സംസ്ഥാന സെക്രട്ടറി വി കെ സനോജ് ‘സംഘടന സംഘാടനം’ എന്ന വിഷയത്തിൽ ക്ലാസെടുത്ത്‌  ഉദ്ഘാടനം ചെയ്യും. ‘സാർവദേശീയ രംഗത്തെ പുതിയ പ്രവണതകൾ’ എന്ന വിഷയത്തിൽ ഡോ. പി ജെ വിൻസന്റും ‘മാർക്സിയൻ ദർശനം’ എന്ന വിഷയത്തിൽ ശ്രീജിത്ത് ശിവരാമനും ‘ലിംഗനീതിയുടെ ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ ഡോ. കെ എൻ ഗണേഷും ക്ലാസെടുക്കും.   ഞായറാഴ്‌ച  ‘ഇന്ത്യൻ വർഗീയതയുടെ രാഷ്ട്രീയ പരിണാമം’ എന്ന വിഷയത്തിൽ ഡോ. പി എസ് ശ്രീകലയും ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ കെ ജയദേവനും ‘സോഷ്യലിസത്തിലേക്കുള്ള ഇന്ത്യൻ പാത’ എന്ന വിഷയത്തിൽ സി സുമേഷും ക്ലാസെടുക്കും.  വൈകിട്ട് 4.30 ന് ക്യാമ്പ് സമാപിക്കും.   Read on deshabhimani.com

Related News