സാങ്കേതിക സർവകലാശാല ഇ സോൺ ഫുട്ബോൾ : അൽ അമീൻ കോളേജ് ജേതാക്കൾ



കൊടകര  എപിജെ അബ്ദുള്‍കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇ സോണ്‍ ഫുട്‌ബോള്‍ മത്സരങ്ങളും സെലക്ഷന്‍ ക്യാമ്പും കൊടകര സഹൃദയ എന്‍ജിനിയറിങ്‌ കോളേജില്‍ സമാപിച്ചു. 25 കോളേജുകളിലെ ടീമുകള്‍ പങ്കെടുത്തു. കുളപ്പുള്ളി അൽ അമീൻ എൻജിനിയറിങ്‌ കോളേജ് ജേതാക്കളായി. വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിങ്‌  കോളേജിനെയാണ് പരാജയപ്പെടുത്തിയത്. ചിറ്റിലപ്പിള്ളി ഐഇഎസ്  കോളേജ്, വിദ്യ എൻജിനിയറിങ്‌ കോളേജ് എന്നിവ  മൂന്നും നാലും സ്ഥാനങ്ങൾ നേടി.  സമാപന ചടങ്ങിൽ സഹൃദയ എൻജിനിയറിങ്‌ കോളേജ് എക്സി. ഡയറക്ടർ ഫാ. ജോർജ് പാറെമാൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.  ഫാ. ചാക്കോ കാട്ടുപറമ്പിൽ അധ്യക്ഷനായി. കൺവീണർ സി യു വിജയ് സംസാരിച്ചു.   Read on deshabhimani.com

Related News