കൽപ്പറ്റ സ്മൃതിപുരസ്കാരം സമ്മാനിച്ചു

ഡോ. കല്പറ്റ ബാലകൃഷ്ണൻ സ്‌മൃതി ‘സൂര്യമുദ്ര’ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ ഡോ. കൽപ്പറ്റ ബാലകൃഷ്ണൻ ഒന്നാം ചരമവർഷികദിനാചരണം ‘സൂര്യമുദ്ര’ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. എ കെ ആന്റണി ഓൺലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി വി കൃഷ്ണൻനായർ അധ്യക്ഷനായി. പ്രഥമ കൽപ്പറ്റ സ്മൃതി പുരസ്കാരം എം കെ സാനു, ഡോ. എം ലീലാവതി എന്നിവർക്കുവേണ്ടി യഥാക്രമം മകൻ രഞ്ജിത്ത് സാനു, സഹോദരൻ എം ശ്രീധരൻ എന്നിവർ മന്ത്രി കെ രാധാകൃഷ്ണനിൽനിന്നും ഏറ്റുവാങ്ങി. ഇരുവരുടേയും സന്ദേശങ്ങൾ സദസ്സിൽ വായിച്ചു.        കൽപ്പറ്റ ബാലകൃഷ്ണൻ സ്മൃതി പുസ്തകം ‘അവിശ്വസനീയം' പ്രകാശനം സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ നിർവഹിച്ചു. ഇ ഡി ഡേവിസ്   ഏറ്റുവാങ്ങി.       പി ബാലചന്ദ്രൻ എംഎൽഎ, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ, കവി സി രാവുണ്ണി, എൻ ശ്രീകുമാർ, കെ ഉണ്ണികൃഷ്ണൻ, ഡോ. സരസ്വതി ബാലകൃഷ്ണൻ, അപർണ ബാലകൃഷ്ണൻ, ജയസൂര്യ ബാലകൃഷ്ണൻ, കശ്യപ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News