കഥകളിയിൽ പെൺകേളി

ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തിൽ പെൺകുട്ടികൾക്ക് കഥകളി അഭ്യസനം ആരംഭിച്ചപ്പോൾ


ചെറുതുരുത്തി  കഥകളി പഠനത്തിന് പെൺകുട്ടികൾക്ക് കൂടി അവസരം നൽകി കേരള കലാമണ്ഡലം.  പെൺകുട്ടികളുടെ കലാപഠനത്തിന് കഴിഞ്ഞദിവസം തുടക്കം കുറിച്ചു. അധ്യയനാരംഭ ദിനത്തിൽ  എട്ട്‌ വിദ്യാർഥിനികളാണ് കഥകളി പഠിക്കാനെത്തിയത്.    വടക്കൻ വിഭാഗത്തിൽ അഞ്ചു പെൺകുട്ടികളും തെക്കൻ വിഭാഗത്തിൽ മൂന്നു പെൺകുട്ടികളുമാണ്  പരിശീലനം തുടങ്ങിയത്. കഥകളി പഠനത്തിനായി എട്ടാംക്ലാസിൽ ഇക്കുറി പ്രവേശനം ലഭിച്ച 11 പേരിൽ 8 പേരും പെൺകുട്ടികളാണ്‌. വടക്കൻ വിഭാഗത്തിൽ ദുർഗ രമേഷ്( ഇടുക്കി), കെ എസ് ആര്യ( വട്ടംകുളം മലപ്പുറം ), ശ്വേതലക്ഷ്മി, എം എ ത്രയംബക  ( ഇരുവരും കോഴിക്കോട് ), എ അക്ഷയ ( കറുകപുത്തൂർ, പാലക്കാട് ) എന്നിവരും തെക്കൻ വിഭാഗത്തിൽ ദേവനന്ദ (കൊല്ലം), വൈഷ്ണവി( പത്തനംതിട്ട), കൃഷ്ണപ്രിയ (ആലപ്പുഴ ) എന്നിവരാണുള്ളത്.       കഥകളി വടക്കൻ വിഭാഗം മേധാവി കലാമണ്ഡലം സൂര്യനാരായണന്റെയും തെക്കൻ  വിഭാഗം മേധാവി കലാമണ്ഡലം രവികുമാറിന്റേയും കീഴിലാണ്‌ പഠനം. Read on deshabhimani.com

Related News