ഉദ്യോഗസ്ഥര്‍ക്കിടയില്‍ ജാഗ്രത വേണം



  തൃശൂർ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് ജാഗ്രതാ നിർദേശം കർശനമായി  പാലിക്കണമെന്ന്‌   കലക്ടർ എസ് ഷാനവാസ്.  തെരഞ്ഞെടുപ്പ്‌ ചുമതല നിർവഹിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണം. കോവിഡ് വ്യാപനമുണ്ടായാൽ വോട്ടെടുപ്പിനെപ്പോലും അത് ബാധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഓരോ പ്രദേശത്തും ചുമതലയുള്ള ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജാഗ്രത പുലർത്തണമെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വകുപ്പുതല മേധാവികളുടെ യോഗത്തിൽ കലക്ടർ വ്യക്തമാക്കി. ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഡിസംബർ എട്ടിനകം സ്‌പെഷ്യൽ ബാലറ്റ് പേപ്പർ എത്തിക്കണം. Read on deshabhimani.com

Related News