ആർഎസ്‌എസ്‌ ആക്രമണത്തിൽ പ്രതിഷേധം



  തൃശൂർ എഴുത്തുകാരൻ മനോഹരൻ വി പേരകത്തെ ആർഎസ്‌എസുകാർ ആക്രമിച്ചതിൽ പുരോഗമന കലാസാഹിത്യ  സംഘം  ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.  ആർഎസ്എസുകാർ തെരുവിൽ തടഞ്ഞുനിർത്തി അദ്ദേഹത്തിനു നേരെ ആക്രമണം നടത്തുകയാണുണ്ടായത്.  സമൂഹത്തിന്‌ നൽകിയ നല്ല സന്ദേശത്തിനെതിരെയാണ് ആക്രമണമെന്നത് ഈ വിഷയത്തെ ഗൗരവമേറിയതാക്കുന്നു. കൊറോണ വൈറസിനെതിരെ കാലം ആവശ്യപ്പെടുന്ന ജാഗ്രത ഉൾക്കൊള്ളുന്ന സന്ദേശമാണ് മനോഹരനിൽ  നിന്നുണ്ടായത്.   നുണകളും കൈയാങ്കളികളുമായി തെരുവിൽ നിറഞ്ഞാടുകയും തീവ്ര ഹിന്ദുത്വ ബോധം അടിച്ചേല്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ശക്തികൾക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം  പ്രതിഷേധം രേഖപ്പെടുത്തുന്നതായി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി ഡി പ്രേം പ്രസാദും സെക്രട്ടറി ഡോ.എം എൻ വിനയകുമാറും അറിയിച്ചു.   യുവകലാസാഹിതി   ജില്ലാ കമ്മിറ്റിയുംപ്രതിഷേധിച്ചു. കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവകലാസാഹിതി ജില്ലാ പ്രസിഡന്റ്‌ ഹനീഫ കൊച്ചന്നൂരും ജില്ലാ  സെക്രട്ടറി സി വി പൗലോസും ആവശ്യപ്പെട്ടു. Read on deshabhimani.com

Related News