കോൺഗ്രസ് വിമതന് വോട്ടഭ്യർഥിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ്‌

മീന ശലമോൻ വിമത സ്ഥാനാർഥി സി വി ബേബിക്ക് ഒപ്പം പ്രചരണം നടത്തുന്നു


എരുമപ്പെട്ടി വിമത സ്ഥാനാർഥിക്ക്    വോട്ട്  അഭ്യർഥിച്ച്    കോൺഗ്രസ് മുൻ പഞ്ചായത്ത് പ്രസിഡന്റ്‌. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ മൂന്നാം വാർഡിൽ മത്സരിക്കുന്ന സി വി ബേബിക്ക് വോട്ടഭ്യർഥിച്ചാണ് പഞ്ചായത്ത്    മുൻ പ്രസിഡന്റ്‌ മീന ശലമോൻ പ്രചാരണത്തിനിറങ്ങിയത്.  പാർടിയുടെ സജീവ പ്രവർത്തകനായ ബേബിക്ക് മത്സരിക്കാൻ പാർടി നേതൃത്വം അവസരം നൽകിയില്ല.  ബേബിയെ മത്സരിപ്പിക്കാൻ  മീന  ശലമോനും, പ്രവർത്തകരും, ഐഎൻ ടിയുസിക്കാരും ആവശ്യപ്പെട്ടിരുന്നു.  പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയ നേതൃത്വം അവസാന നിമിഷം വാക്കുമാറ്റി. തുടർന്നാണ് മീന ശലമോനും ഏതാനും പ്രവർത്തകരും ബേബിക്ക് വേണ്ടി രംഗത്തിറങ്ങിയത്.  മീന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയാണ്.  ബേബിയെ ഡിസിസി പുറത്താക്കിയിരുന്നു.   എട്ടാം  വാർഡിൽ മണ്ഡലം കോൺഗ്രസ് നിർവാഹ സമിതി അംഗം  ജോജു കോളേങ്ങാടൻ, പതിനാലാം വാർഡിൽ കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി  സി കെ പ്രസാദ് എന്നിവരും വിമത സ്ഥാനാർഥികളാണ് Read on deshabhimani.com

Related News