മാലിന്യമുക്തമീ ക്ഷേത്രനഗരി



ഗുരുവായൂർ നാടിനെ വിസ്മയിപ്പിച്ച വികസന തുടർച്ചയ്ക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യമാണ് ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ഉയർത്തുന്നത്‌. കോടിക്കണക്കിനാളുകൾ വന്നുചേരുന്ന തീർത്ഥാടന നഗരിക്ക്‌ പുതിയമുഖം നൽകിയത്‌ ഇടതുപക്ഷ ഭരണസമിതികളാണ്‌.  ഗുരുവായൂരിനെ മാലിന്യമുക്ത നഗരമാക്കിയതിന്റേയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതിന്റെയും അഭിമാനത്തിലാണ്‌ എൽഡിഎഫ്‌ വോട്ടുതേടുന്നത്‌.  കുടിവെള്ള പ്രശ്നം, മാലിന്യ സംസ്കരണം, പാർക്കിങ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഡ്രൈനേജ് സംവിധാനം തുടങ്ങി നാളുകളായി തുടരുന്ന പ്രധാന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമുണ്ടായി.  43 മൂന്നംഗ കൗൺസിലിലേക്ക് സിപിഐ എം 26 സീറ്റിലും, സിപിഐ ഏഴിലും ജനതദൾ എസ് ഒരുസീറ്റിലും മത്സരിക്കുന്നു. ഒമ്പതിടത്ത്‌ പൊതു സ്വതന്ത്രരാണ് എൽഡിഎഫിനായി രംഗത്തുള്ളത്‌.   യുഡിഎഫ്‌ തകർച്ചയിലാണ്‌. തമ്മിൽതല്ലും റിബലുകളാലും കോൺഗ്രസ്‌ പതറുന്നു. പാർടിയുടെ നിലപാടിൽ മനംനൊന്ത്‌ നിലവിലുള്ള കൗൺസിലിലെ രണ്ടംഗങ്ങളടക്കം നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും എൽഡിഎഫിനൊപ്പം ചേർന്നു. എൻഡിഎയിലും കാര്യങ്ങൾ സമാനമാണ്‌. ബിജെപി പ്രചാരണത്തിൽ ഏറെ പിറകിലാണ്‌.  പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളോട്‌ നീതിപുലർത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തോടെയും ആഹ്ലാദത്തോടെയുമാണ് ഇടതുപക്ഷം ജനങ്ങളെ സമീപിക്കുന്നതെന്ന് മുൻ ചെയർപേഴ്‌സൺ എം രതി പറഞ്ഞു. എന്നാൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ പുതിയ പദ്ധതികളൊന്നും നേടിയെടുക്കാൻ  ഭരണസമിതിക്ക് കഴിഞ്ഞില്ലെന്നും സാധാരണക്കാരെ പാടെ അവഗണിച്ചുവെന്നുമുള്ള വിമർശനം മുൻ പ്രതിപക്ഷ നേതാവ് ആന്റോ തോമസ് മുന്നോട്ടു വയ്‌ക്കുന്നു. Read on deshabhimani.com

Related News