നാടെങ്ങും ഗാന്ധിജയന്തി ആഘോഷം

മാർ അപ്രേം സൺഡെ സ്‌കൂൾ സംഘടിപ്പിച്ച ഗാന്ധിസന്ദേശ പദയാത്ര മണ്ണൂർ എഎസ്‌ഐ വി എഫ്‌ സണ്ണി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുന്നു


തൃശൂർ രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ 153–-ാം ജന്മദിനം ജില്ലയിലെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു.  ജില്ലാ സഹകരണ ആശുപത്രിയിൽ നടന്ന ചടങ്ങ്‌ ആശുപത്രി വൈസ് പ്രസിഡന്റ്‌ ഇ സത്യഭാമ ഉദ്‌ഘാടനം ചെയ്‌തു. ഡയറക്ടർമാരായ എ ആർ രാമചന്ദ്രൻ, ജോൺസൺ ആലപ്പാട്ട് എന്നിവർ പങ്കെടുത്തു. പുഴയ്‌ക്കൽ  ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിന്‌ പ്രസിഡന്റ്‌ ആനി ജോസ്‌ നേതൃത്വം നൽകി.  ജീവനക്കാരും ജനപ്രതിനിധികളും ചേർന്ന്‌ ബ്ലോക്ക്  പഞ്ചായത്ത് പരിസരം വൃത്തിയാക്കി.  മാർ അപ്രേം സൺഡേ സ്‌കൂൾ സംഘടിപ്പിച്ച ഗാന്ധിസ്‌മൃതിയിൽ സർവോദയ ദർശൻ ചെയർമാൻ എം പീതാംബരൻ മുഖ്യാതിഥിയായി. നിയുക്ത മെത്രോപോലീത്ത മാർ ഔഗിൻ കുര്യാക്കോസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഫാ. വിനോദ്‌ തിമോത്തി, എ എം ആന്റണി, റിന്റോ ജോസ്‌ എന്നിവർ സംസാരിച്ചു. ഗാന്ധി സന്ദേശ പദയാത്ര മണ്ണുത്തി എഎസ്‌ഐ വി എഫ്‌ സണ്ണി ഫ്‌ളാഗ്‌ഓഫ്‌ ചെയ്‌തു. ഗാന്ധിജിയുടെ ജീവിതം ആസ്‌പദമാക്കിയുള്ള ക്വിസ്‌ മത്സരവും നടത്തി. ഡിസിസി ഓഫീസിൽ നടന്ന പരിപാടി പ്രസിഡന്റ്‌ ജോസ്‌ വള്ളൂർ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ജോസഫ്‌ ടാജറ്റ്‌ അധ്യക്ഷനായി. മുപ്ലിയം പിടിക്കപ്പറമ്പ്‌  സാഹിതി പബ്ലിക്‌ ലൈബ്രറി നടത്തിയ പരിപാടി വി പി പീറ്റർ ഉദ്‌ഘാടനം ചെയ്‌തു. ലൈബ്രറി പ്രസിഡന്റ്‌ ഇ ജി രഘു അധ്യക്ഷനായി.   Read on deshabhimani.com

Related News