ദൃശ്യമായത്‌ 80 അടി 
വലുപ്പത്തിൽ ഗാന്ധിമുഖം

എറിയാട് ഗവ. കേരളവർമ ഹയർ സെക്കൻഡറി സ്കൂളിൽ തീർത്ത 
80 അടി വലിപ്പമുള്ള ഗാന്ധിചിത്രം


തൃശൂർ എറിയാട് ഗവ. കേരളവർമ ഹയർ സെക്കൻഡറി സ്കൂളിൽ   തീർത്ത   80 അടി വലുപ്പമുള്ള ഗാന്ധിചിത്രം കൗതുകമായി.  1200 കുട്ടികൾ രണ്ടടി വലുപ്പത്തിലുള്ള ബോർഡുകൾ ചേർത്ത്  മുകളിലേയ്ക്ക് ഉയർത്തിപ്പിടിക്കുമ്പോൾ കിട്ടുന്ന ആകാശദൃശ്യത്തിലാണ് ഗാന്ധിജിയുടെ മുഖം തെളിഞ്ഞത്. പൂർവവിദ്യാർഥി കൂടിയായ ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിലാണ്‌ ദൃശ്യവിരുന്ന്‌ ഒരുക്കിയത്‌.  ബോർഡുകൾ  തിരിച്ചുപിടിക്കുമ്പോൾ മറ്റൊരു ചിത്രവും തെളിയും.  സ്കൂൾ 100–-ാം വാർഷികാഘോഷങ്ങളുടെ തുടക്കമായി വിളംബര പരിപാടിയായാണ് ഇത്തരത്തിൽ  ചിത്രം തീർത്തത്.   ലഹരിവിരുദ്ധ സന്ദേശം എഴുതിയ 100 അടി നീളത്തിലുള്ള ബാനറും ഈ കാഴ്ചയിൽ മൂന്നാമതായി വന്നു.   അലുംമ്‌നി അസോസിയേഷൻ, പിടിഎ ,  സംഘാടക സമിതി എന്നിവർ ചേർന്നാണ്‌ സംഘടിപ്പിച്ചത്‌.  വിവിധ മീഡിയങ്ങളിൽ ഡാവിഞ്ചി സുരേഷ് തീർത്ത  88–-ാമത്തെ ചിത്രമാണിത്‌. Read on deshabhimani.com

Related News