മെഡിക്കൽ കോളേജിൽ വഴികാട്ടാൻ പിആർഒ



മുളങ്കുന്നത്തുകാവ്   തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ക്യാഷ്വാലിറ്റിയിലെത്തുന്ന രോഗികൾക്ക് വഴികാട്ടികളാണ് പിആർഒമാർ. ആഗസ്‌ത്‌ ഒന്നിന് പരീക്ഷണാർഥം ആരംഭിച്ച പബ്ലിക് റിലേഷൻസ് സർവീസ് രണ്ടുമാസം പിന്നിട്ടതോടെ ജനങ്ങൾക്ക്‌ വലിയ ആശ്വാസമായി. രോഗികൾക്ക് ഏതു സഹായം എത്തിക്കുന്നതിനും സംശയനിവാരണത്തിനും ഇവർ ഒപ്പമുണ്ട്. നിലവിൽ  വൈകിട്ട് നാലു മുതൽ രാവിലെ എട്ടുവരെയുള്ള സമയത്താണ് ഇവരുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. അത് 24 മണിക്കൂർ ആയി ഉടൻ വിപുലീകരിക്കും.  എച്ച്ഡിഎസ് ജീവനക്കാരുടെ പുനർവിന്യാസം വഴിയാണ് ഇതിനായി ജീവനക്കാരെ കണ്ടെത്തിയത്. ഇപ്പോൾ എട്ടുപേരെയാണ്  നിയോഗിച്ചിരിക്കുന്നത്. വൈകാതെ നാല് പേർ കൂടി ഈ സംഘത്തിലേക്ക് ചേരും. അത്യാവശ്യഘട്ടങ്ങളിൽ  വിവിധ പരിശോധനകൾക്കുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും ഇവരുടെ സഹായം ലഭ്യമാണ്. മെഡിക്കൽ കോളേജിനെ കൂടുതൽ രോഗീസൗഹൃദമാക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കാൻ ഇവരുടെ ഇടപെടലുകൾക്ക് സാധിക്കുന്നുണ്ട്. പിആർഒ മാരെ പെട്ടെന്ന് തിരിച്ചറിയാനായി യൂണിഫോം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.   പിആർഒ സേവനങ്ങൾക്കായി  വിളിക്കേണ്ട നമ്പർ  0487 247 2002, 93834 00082. Read on deshabhimani.com

Related News