ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ 
സി ബി അഭിലാഷിന് സ്വര്‍ണം

സി ബി അഭിലാഷ്


ചേലക്കര   തമിഴ്നാട്ടിലെ തൃശിനാപ്പിള്ളിയിൽ സമാപിച്ച സൗത്ത് സോൺ അന്തർ സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത 10 മീറ്റർ ഓപ്പൺ സൈറ്റ് എയർ റൈഫിൾ മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സ്വർണ മെഡൽ നേടി ചേലക്കര സ്വദേശി. ചേലക്കര മുഖാരിക്കുന്ന് ചാലിശേരി വീട്ടിൽ സി ബി അഭിലാഷ് (46) ആണ് മെഡൽ സ്വന്തമാക്കിയത്. 2010 മുതലാണ് അഭിലാഷ് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. തൃശൂർ റൈഫിൾ അസോസിയേഷനിൽ 2010 മുതൽ അംഗമാണ്. പാലക്കാട്   നടന്ന 2022 കേരള ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിലും സ്വർണ മെഡൽ നേടിയിരുന്നു. രണ്ട്‌ സ്വർണവും ഒരു വെള്ളിയും അന്ന് നേടാനായി.  2018 ൽ ഡൽഹിൽ  നടന്ന 300 മീറ്റർ ബിഗ് ബോർ റൈഫിൾ ഷൂട്ടിങ്ങിൽ നാഷണൽ റിനൗൺഡ് സർട്ടിഫിക്കറ്റ് നേടി. 1968 ൽ  15 മീറ്റർ ഫയർ ആംസിൽ  അമ്മ ചന്ദ്രിക ദേശീയ തലത്തിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്. സൺ ഫാർമയിൽ റിജണൽ സെയിൽസ് മാനേജരാണ്. അച്ഛൻ: സി വി ബേബി. അമ്മ: ചന്ദ്രിക. ഭാര്യ : ഷീന. മക്കൾ: അൽഹന ,ആലം, ആറ്റിഫ് ആംറോ . Read on deshabhimani.com

Related News