പ്രൊഫ. എം മുരളീധരന്റെ സ്‌മരണ പുതുക്കി

പ്രൊഫ. എം മുരളീധരൻ അനുസ്‌മരണയോഗം ജില്ലാ സെക്രട്ടറി 
എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും കോളേജധ്യാപക പ്രസ്ഥാനത്തിന്റെ പ്രമുഖരിൽ ഒരാളുമായിരുന്ന പ്രൊഫ. എം മുരളീധരന്റെ മൂന്നാം ചരമവാർഷികദിനം ആചരിച്ചു.  സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്‌മരണയോഗം  ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു.   ജില്ലാ കമ്മിറ്റിയംഗം കെ വി ഹരിദാസ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ, ജില്ലാ കമ്മിറ്റിയംഗം കെ എഫ്‌ ഡേവിസ്‌ എന്നിവർ സംസാരിച്ചു.  ചിന്ത വാരികയുടെ വാർഷിക വരിക്കാരുടെ ലിസ്റ്റും സംഖ്യയും എം കെ കണ്ണൻ ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ സ്വാഗതവും ഏരിയ കമ്മിറ്റിയംഗം എ ആർ കുമാരൻ നന്ദിയും പറഞ്ഞു.  ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം തൃശൂർ ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തി. Read on deshabhimani.com

Related News