പികെഎസ് ഓഫീസ് മന്ദിരം; ഫണ്ട്‌ സമാഹരണം ജില്ലാതല ഉദ്ഘാടനം



  തൃശൂർ പികെഎസ് സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്‌ സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊടകര- ആലത്തൂരിൽ  നടന്നു. പികെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. ആദ്യ തുക ലീലാമണി സതീഷിൽനിന്ന്‌ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ഡോ. എം കെ സുദർശൻ അധ്യക്ഷനായി.  ജില്ലയിലെ മുഴുവൻ പുരോഗമനവാദികളും ഫണ്ട്‌ സമാഹരണത്തിൽ സഹകരിക്കണമെന്ന്‌ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. ഫെബ്രുവരി 25നകം ഫണ്ട്‌ സമാഹരണം പൂർത്തിയാക്കും. പികെഎസ് ജില്ലാ സെക്രട്ടറി കെ വി രാജേഷ്, കൊടകര ഏരിയ പ്രസിഡന്റ് പി വി മണി, സിപിഐ എം നെല്ലായി ലോക്കൽ സെക്രട്ടറി ലാലു, സതീഷ്, പി സി സുബ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News