പുഞ്ചപ്പാടം മണ്ണിട്ട് നികത്താനുള്ള ശ്രമം കര്‍ഷക സംഘം തടഞ്ഞു

മേലൂര്‍ കല്ലുകുത്തിയിലെ പുഞ്ചപ്പാടം മണ്ണിട്ട് നികത്താനുള്ള ശ്രമം കേരള കര്‍ഷക സംഘം പ്രവര്‍ത്തകർ തടഞ്ഞപ്പോൾ


ചാലക്കുടി പുഞ്ചപാടം മണ്ണിട്ട് നികത്താനുള്ള മണ്ണ് മാഫിയയുടെ ശ്രമം  കർഷക സംഘം പ്രവർത്തകർ തടഞ്ഞു. മേലൂർ കല്ലുകുത്തിയിലെ പുഞ്ചപ്പാടത്താണ് മണ്ണടിക്കാൻ ശ്രമം നടന്നത്.  ഈ പാടശേഖരത്ത് നെൽകൃഷി ചെയ്തിരുന്ന 30സെന്റോളം സ്ഥലം മതിൽകെട്ടി തിരിച്ച് അതിനകത്താണ് മണ്ണടിച്ച് നികത്താൻ ശ്രമിച്ചത്. മണ്ണടിക്കുന്നതറിഞ്ഞ് പ്രവർത്തകർ സ്ഥലത്തെത്തി ലോറി തടയുകയും ചെയ്തു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോളി പുളിക്കൻ, എം എസ് ബിജു, എം എ ജോയ്, പി ടി ജോജി, പി സി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ തടഞ്ഞത്.  Read on deshabhimani.com

Related News