പുതുക്കാട് റോഡ് 
പുനരുദ്ധാരണത്തിന് 2. 22 കോടി



പുതുക്കാട് 222 ലക്ഷം രൂപയുടെ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾക്ക്  പുതുക്കാട് മണ്ഡലത്തിൽ അനുമതി ലഭിച്ചതായി  കെ കെ രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ മാറ്റി സ്ഥാപിച്ച വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനത്തിനായി അനുമതി ലഭിച്ചതായും നടപടികൾ പുരോഗമിക്കുന്നതായും എംഎൽഎ അറിയിച്ചു.  ചേർപ്പ് പിഡബ്ല്യുഡി സെക്ഷന് കീഴിലുള്ള പൂച്ചിന്നിപ്പാടം - ചാത്തകുടം റോഡ് (6.90 ലക്ഷം ), കൊടകര പിഡബ്ല്യുഡി സെക്ഷന് കീഴിലുള്ള പാലിയേക്കര - എറവക്കാട്  റോഡ്  (27.90 ലക്ഷം), പുതുക്കാട് - മണ്ണംപ്പേട്ട റോഡിന്റെ 0/140 മുതൽ 2/200 വരെയുള്ള ഭാഗം, ചെങ്ങാലൂർ -മാവിൻചോട് റോഡ് മൂന്നര കിലോമീറ്റർ, ആമ്പലൂർ പാലപ്പിള്ളി റോഡ്  2.25 കിലോ മീറ്റർ എന്നീ മൂന്ന് റോഡുകൾക്കായി 37.54 ലക്ഷം രൂപയും, കല്ലൂർ - തൃക്കൂർ റോഡ് (39.23 ലക്ഷം), വെണ്ടൂർ- വട്ടണാത്ര റോഡ് (11.47 ലക്ഷം ), ചെങ്ങാലൂർ - മണ്ണംപേട്ട - മാവിൻചോട്  റോഡ്  ആദ്യ രണ്ടര കി.മി(30.20 ലക്ഷം ),ചെങ്ങാലൂർ - മണ്ണംപേട്ട - മാവിൻചോട്  റോഡ് (3/250 മുതൽ 6/250 വരെ 45.30 ലക്ഷം), നന്തിപുലം - വരന്തരപ്പിള്ളി (ആദ്യ 2.5 കി.മി ഭാഗവും, അമ്പല്ലൂർ- പാലപ്പിള്ളി റോഡിൽ  7/700 മുതൽ 7/750 വരെ യുള്ള 50 മീറ്റർ എന്നി ഭാഗങ്ങൾക്കായി (23.70 ലക്ഷം) ഉൾപ്പെടെ  2,22,24,000 രൂപയുടെ അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇതിനായി കേരള വാട്ടർ അതോറിറ്റി കെട്ടിവച്ച തുകയ്ക്കനുസരിച്ചാണ്  പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ ഭരണാനുമതി പുറപ്പെടുവിച്ചിട്ടുള്ളത്. Read on deshabhimani.com

Related News