താലൂക്കിൽ അനുബന്ധ ഓഫീസുകളുടെ പ്രവർത്തനം ആരംഭിക്കണം



കുന്നംകുളം  താലൂക്ക് യാഥാർഥ്യമായ സാഹചര്യത്തിൽ അനുബന്ധ ഓഫീസുകളുടെ പ്രവർത്തനം കൂടി ഉടൻ ആരംഭിക്കണമെന്ന് സിപിഐ എം ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.  നിലവിൽ ജോയിന്റ്‌ ആർഡിഒ ,പിഡബ്ല്യുഡി  റോഡ്സ് ആൻഡ് ബിൽഡിങ്സ്‌ വിഭാഗംഎക്സി. എൻജിനിയർ ഓഫീസ്, ഡെയ്‌റി അസി. ഡയറക്ടർ ഓഫീസ് എന്നിവയുടെ പ്രവർത്തനം ഇപ്പോഴും താലൂക്ക് ഓഫീസിൽ ലഭ്യമല്ല. ഈ സ്ഥാപനങ്ങളുടെ സേവനങ്ങൾക്കായി മറ്റ് താലൂക്ക് സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് അറുതി വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.. പൊതു ചർച്ചയിൽ 34 പേർ പങ്കെടുത്തു. ചർച്ചക്ക് ഏരിയ സെക്രട്ടറി എം എൻ സത്യൻ, സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എന്നിവർ മറുപടി നൽകി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ, കെ വി അബ്ദുൾ കാദർ എന്നിവർ സംസാരിച്ചു. രണ്ട്  മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഭൂവിസ്തൃതിയിലും, കേസുകളുടെ എണ്ണത്തിലും പ്രദേശത്തെ മറ്റ് പൊലീസ് സ്‌റ്റേഷനുകളേക്കാൾ വലിപ്പമുള്ള കുന്നംകുളം   സ്റ്റേഷൻ വിഭജിക്കുക, ആരാധനാലയങ്ങൾ വർഗീയ വിമുക്തമാക്കുക, മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കുക, ഗ്രാമീണ മേഖലയെ ഉൾപ്പെടുത്തി ടൂറിസം സാധ്യതകൾ വികസിപ്പിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.    Read on deshabhimani.com

Related News