സംഗമഗ്രാമമാധവന്റെ അപ്രകാശിത ഗ്രന്ഥം ‘ലഗ്ന പ്രകരണം’ കണ്ടെത്തി



ഇരിങ്ങാലക്കുട  ഗണിത ,ജ്യോതിശാസ്ത്രജ്ഞനായിരുന്ന സംഗമഗ്രാമമാധവന്റെ അപ്രകാശിത ഗ്രന്ഥം കണ്ടെത്തി. സെന്റ് ജോസഫ്സ് കോളേജിലെ പുരാരേഖ ഗവേഷണ കേന്ദ്രം സംഗമ ഗ്രാമമാധവന്റെ ജീവിതവും സംഭാവനകളെയും കുറിച്ച് നടത്തുന്ന ഗവേഷണങ്ങൾക്കിടയിലാണ് ‘ലഗ്ന പ്രകരണം’ എന്ന ഗ്രന്ഥത്തിന്റെ താളിയോലകൾ കണ്ടെത്തിയത്. ബ്രിട്ടിഷ് ലൈബ്രറിയുടെ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായി ഗ്രന്ഥം ബ്രിട്ടിഷ് ലൈബ്രറി വെബ് സൈറ്റിൽ പ്രസിദ്ധികരിച്ചു സംഗമഗ്രാമമാധവൻ,പതിനാലാം നൂറ്റാണ്ടിൽ കല്ലേറ്റുംങ്കരയിലെ ഇരിഞ്ഞാടപ്പിള്ളി മനയിൽ ജീവിച്ചിരുന്നതായാണ് വിശ്വസിക്കപ്പെടുന്നത്. ഇരിങ്ങാടപ്പിള്ളി മനയിൽ നിന്നും വട്ടെഴുത്തിലുള്ള ഒരു ശിലാലിഖിതവും ഗവേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മലയാള വിഭാഗം അധ്യാപിക ലിറ്റി ചാക്കോയാണ് ഗവേഷണ പദ്ധതികൾക്ക് നേതൃത്വം നൽകുന്നത് കോഴിക്കോട് സർവകലാശാലയിലെ ഡോ. ഇ എം അനിഷ്, എം ജി സർവകലാശാലയിലെ ഡോ.ഷാരൽ റിബല്ലോ, ഡോ.എൻ ആർ മംഗളാം ബാൾ, എസ് സോന, റോസി ചാണ്ടി, എൽസ ദേവസി എന്നിവരാണ് മറ്റംഗങ്ങൾ. പെരുവനം കുന്നത്തൂർ, പടിഞ്ഞാറേടത്ത് മന എന്നിവിടങ്ങളിലെ ഇരുപതിനായിരത്തോളം പുരാരേഖ സഞ്ചയം ഇവർ പദ്ധതിയിലുൾപ്പെടുത്തി ഡിജിറ്റൈസ് ചെയ്ത് ഉടമസ്ഥർക്ക്തിരിച്ചേൽപ്പിച്ചിട്ടുണ്ട്. ഈ രേഖകൾ ഗവേഷകരുൾപ്പെടെ ആർക്കും സൗജന്യമായി ലഭിക്കും. Read on deshabhimani.com

Related News