ബാലസംഘം സംസ്ഥാന സമ്മേളനം; വിളംബര റാലികൾ ഇന്ന്



തൃശൂർ ബാലസംഘം സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായുള്ള വിളംബരജാഥകൾ ഞായറാഴ്‌ച നടക്കും. ജില്ലയിലെ മുഴുവൻ മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ്‌ പകൽ സമയത്ത്‌   വർണശബളമായ വിളംബര ജാഥകളും പൊതുയോഗവും സംഘടിപ്പിക്കുക.  വിളംബര ജാഥയിൽ  നവോത്ഥാന നായകന്മാർ, ചരിത്രനായകന്മാർ തുടങ്ങി  വിവിധ വേഷ വിതാനങ്ങളിൽ കുട്ടികൾ അണിനിരക്കും. ജില്ലാ സെക്രട്ടറി അഖില നന്ദകുമാർ പുഴയ്ക്കലിലും പ്രസിഡന്റ്‌ മുഹമ്മദ് അഷറഫ് ഒല്ലൂരിലും കൺവീനർ ബസന്ത് ലാൽ വടക്കാഞ്ചേരിയിലും കോ–- ഓർഡിനേറ്റർ ടി കെ അമൽറാം തൃശൂരിലും ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ്‌ അമല സി സുരേഷ് ചേർപ്പിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യശ്വന്ത് കൃഷ്ണ കൊടകരയിലും ജി എൻ രാമകൃഷ്ണൻ നാട്ടികയിലും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ വിവിധ കേന്ദ്രങ്ങളിലും ഉദ്‌ഘാടനം നിർവഹിക്കും. Read on deshabhimani.com

Related News