എസ്എസ്എൽസി സമ്പൂർണ 
വിജയത്തിനായി പ്രത്യേക പദ്ധതി

വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് നിർവഹിക്കുന്നു


തൃശൂർ എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിലെ എല്ലാ കുട്ടികളേയും വിജയിപ്പിക്കുന്നതിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്നതിനുമായി സംഘടിപ്പിക്കുന്ന -"സമേതം 2023 എസ്എസ്എൽസി പ്ലസ്'  എന്ന  പ്രത്യേക പദ്ധതി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്  ഉദ്ഘാടനം ചെയ്തു.  ജില്ലയിൽ പത്താം തരത്തിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ അധ്യാപകർ സന്ദർശനം നടത്തുക, ഓരോ കുട്ടിക്കും ഓരോ പ്രൊഫൈൽ തയ്യാറാക്കുക, പ്രത്യേക പിടിഎ, എസ്ആർജി തുടങ്ങിയ യോഗങ്ങൾ വിളിച്ചുചേർക്കുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികൾ. കുട്ടിയുടെയും സ്കൂളിന്റെയും അവസ്ഥാപഠനം  നിശാപാഠശാലകൾ എല്ലായിടത്തും സംഘടിപ്പിക്കൽ  എന്നിവയും പദ്ധതിയുടെ ഭാഗമായി നടക്കും. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ "നെല്ലിക്ക" എന്ന പേരിലും തൃശൂരിൽ "ജ്യോതിസ്"എന്ന പേരിലും ചാവക്കാട്  ‘അതീതം’ എന്ന പേരിലുമാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്. മാർ തിമൊഥെയൂസ് ഹൈസ്കൂളിൽ നടന്ന ഉദ്‌ഘാടന പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. എ വി വല്ലഭൻ അധ്യക്ഷനായി. കോർപറേഷൻ വിദ്യാഭ്യാസ-കായികകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ എ ഗോപകുമാർ, കൗൺസിലർ ലീല, എസ്എസ് കെ ജില്ലാ കോ–-ഓർഡിനേറ്റർ ഡോ. എൻ ജെ ബിനോയ്‌, കൈറ്റ് ജില്ലാ കോ–-ഓർഡിനേറ്റർ എം അഷറഫ്, എൻ ഡി സുരേഷ്‌,  ഡോ. എം ശ്രീജ, ടി വി മദനമോഹനൻ, പി വിജയകുമാരി  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News