കരിവീരന്മാർക്ക്‌ സുഖചികിത്സക്കാലം



ഗുരുവായൂർ ഗുരുവായൂർ ദേവസ്വത്തിലെ  ആനകൾക്ക് ഇനി സുഖചികിത്സയുടെ മുപ്പതുനാളുകൾ. 44 ആനകളിലെ അഞ്ച് പിടിയാനയും രണ്ട് മോഴയുമുൾപ്പെടെ 25-  ആനകൾക്കാണ്‌ സുഖചികിത്സ നൽകുന്നത്‌.    19-ഓളം കൊമ്പന്മാർ നീരിൽ കെട്ടിയിരിക്കുകയാണ്. ഇതിൽ മദപ്പാടിലും അനുസരണ കാണിക്കുന്ന  അഞ്ച് ആനകൾക്ക്  സുഖ ചികിത്സ നൽകും. ബാക്കിയുള്ള കൊമ്പന്മാർക്ക് നീരിൽനിന്നും അഴിച്ചശേഷമാവും  ചികിത്സ.  സുഖചികിത്സ ജൂലൈ 30-വരെ നീളും.  14-ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ്  ദേവസ്വം ഭരണസമിതി അംഗീകരിച്ചത്. ആരോഗ്യ സംരക്ഷണവും  ഒപ്പം ആനകളുടെ ശരീരപുഷ്ടിക്കും ഉപകരിക്കുംവിധമുള്ള സമീകൃതാഹാരമാണ് സുഖചികിത്സാ കലയളവിൽ ആനകൾക്ക് നൽകുക. 3960-കിലോ അരി,-1320 കിലോ ചെറുപയർ, മുതിര, 1320-കിലോ റാഗി, 132-കിലോ അഷ്ടചൂർണം, 330-കിലോ ച്യവനപ്രാശം, 132-കിലോ മഞ്ഞൾപ്പൊടി, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിത്സയ്ക്ക് ഉപയോഗിക്കുക.   വിശദമായ തേച്ചുകുളി, മരുന്നുകളടങ്ങുന്ന ആഹാരക്രമം, വ്യായാമം എന്നിവയും  ചികിത്സയുടെ മെനുവിൽപ്പെടും. ആനത്താവളത്തിലെ  പിടിയാനയായ നന്ദിനിക്ക്‌  ദേവസ്വം ചെയർമാൻ ഡോ. വി കെ  വിജയൻ ആദ്യ ഔഷധ ഉരുള നൽകി ചികിത്സ ഉദ്ഘാടനം ചെയ്തു.  
  ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ മുഖ്യാതിഥിയായി. ഭരണസമിതി അംഗം  ചെങ്ങറ സുരേന്ദ്രൻ അധ്യക്ഷനായി.   Read on deshabhimani.com

Related News