ലഹരിവിരുദ്ധ ജാഗ്രതാസദസ്സ് സംഘടിപ്പിക്കും



മാള  മദ്യനയത്തിനെതിരെ ഇരിങ്ങാലക്കുട രൂപത ലഹരിവിരുദ്ധ സദസ്സും പ്രതിഷേധ റാലിയും  നടത്തും.  തിങ്കൾ പകൽ  3.30 ന് മാള ഫൊറോന പള്ളിയിൽനിന്നും ആരംഭിക്കുന്ന റാലിയിൽ  മേഖലയിലെ മുഴുവൻ ഇടവകകളിലെയും വിശ്വാസികൾ പങ്കെടുക്കും. 4.30ന് ചേരുന്ന ജാഗ്രതാസദസ്സ്‌ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. വർഗീസ് ചാലിശേരി അധ്യക്ഷനാകും. ഫാ.ഷാബു പുത്തൂർ, സി എൽ പിന്റോ, ആനി ആന്റ്‌, ഫാ. ജോൺ പോൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News