വി പി സുബ്രഹ്മണ്യന് 
യാത്രയയപ്പ്‌ നൽകി



തൃശൂർ  35 വർഷത്തെ സർവീസിന് ശേഷം വിരമിച്ച കെഎസ്എഫ്ഇ എംഡി വി പി സുബ്രഹ്മണ്യന് ജീവനക്കാർ യാത്രയയപ്പ് നൽകി. തൃശൂർ കെഎസ്എഫ്ഇ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗം അഡ്വ. എം സി രാഘവൻ അധ്യക്ഷനായി.  കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ ഉദ്ഘാടനം ചെയ്തു. നിയുക്ത എംഡി ഡോ. എസ്‌ കെ സനിൽ ഉപഹാരം കൈമാറി. ഡയറക്ടർ ബോർഡ് അംഗം മുഹമ്മദ്ഷാ,  അഡ്വ. മാണി വിതയത്തിൽ, എം കെ കാർത്തികേയൻ, ജോഷി പോൾ വെളിയത്ത്, ജനറൽ മാനേജർ (ഫിനാൻസ്) എസ് ശരത്ചന്ദ്രൻ, ജനറൽ മാനേജർ (ആർ ആർ) എ പ്രമോദൻ, ഡിജിഎം (പി ആൻഡ്‌ എച്ച്ആർ) എം ടി സുജാത, സംഘടനാ പ്രതിനിധികൾ എസ്‌ മുരളീ കൃഷ്ണപിള്ള, എസ്‌ അരുൺ ബോസ്, എസ്‌ വിനോദ്‌, എൻ എ മൻസൂർ , എച്ച്‌ കുഞ്ഞിക്കണ്ണൻ ,  എസ്‌ എ സുജിത എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News