സഹകരണ സംഘം പ്രസിഡന്റ് അറസ്റ്റിൽ



പുതുക്കാട്  പറപ്പൂക്കര പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ് നന്തിക്കര മുല്ലക്കര വീട്ടിൽ  ജയലാലിനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.  ജയലാൽ ജോലി ചെയ്യുന്ന തൃശൂർ കൈരളി തിയറ്ററിൽനിന്നും  ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ  അറസ്റ്റ് ചെയ്തത്. ജയലാലിനെതിരെ എട്ടു കോടതി വാറണ്ടുകളുണ്ടെന്നും ഇതനുസരിച്ചാണ്‌ അറസ്റ്റ് ചെയ്തതെന്നും പുതുക്കാട് സിഐ യു എച്ച് സുനിൽദാസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. Read on deshabhimani.com

Related News