കേന്ദ്രത്തിന്‌ താക്കീതായി എൽഡിഎഫ്‌ ധർണ

എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ നടുവിലാലിൽ നടത്തിയ ബഹുജന ധർണ സിപിഐ ദേശീയ
കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയ്‌ക്കും  വികസന പദ്ധതികൾ തകർക്കാനുള്ള നീക്കങ്ങൾക്കുമെതിരെ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  ബഹുജന ധർണ നടത്തി. സ്‌ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ ധർണയിൽ പങ്കാളിയായി. വികസന പദ്ധതികൾ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെയുള്ള താക്കീതായി ധർണ മാറി. സിൽവർലൈൻ പദ്ധതിക്കെതിരായും ശബരിമല വിമാനത്താവളത്തിനെതിരായും കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനം കേരളത്തിന്റെ വൻവികസന പദ്ധതികൾ തകർക്കാനുള്ള ഉദ്ദേശ്യത്തോടെയാണ്. തിരുവനന്തപുരത്തെ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിർത്തലാക്കാൻ തീരുമാനിച്ചുകഴിഞ്ഞു. കേരളത്തിന് നൽകാനുള്ള ജിഎസ്ടി കുടിശ്ശിക അനുദിനം വർധിച്ചുവരികയാണ്. എംഎൻആർഇജി പദ്ധതിക്ക് നൽകേണ്ട കേന്ദ്രവിഹിതവും വൻ തോതിൽ കുടിശ്ശികയാണ്. ബിജെപി സർക്കാർ കേരളത്തിന്റെ വികസനപദ്ധതികൾ പൂർണമായും അവഗണിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ധർണ. തൃശൂർ നടുവിലാലിൽ  നടത്തിയ  ധർണ സിപിഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ്‌ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ഷാജൻ, കെ കെ രാമചന്ദ്രൻ എംഎൽഎ, പി കെ ഡേവിസ്‌, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്‌, പി ബാലചന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, എൻസിപി സംസ്ഥാന സെക്രട്ടറി എ വി വല്ലഭൻ, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ഉണ്ണികൃഷണൻ ഈച്ചരത്ത്‌, ജനതാദൾ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഗസ്റ്റിൻ കോലഞ്ചേരി, എൽജെഡി ജില്ലാ പ്രസിഡന്റ്‌ യൂജിൻ മൊറേലി, കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ വത്സൻ, ജനാധിപത്യ കേരള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ജോഷി കുര്യാക്കോസ്‌, കേരള കോൺഗ്രസ്‌ (സ്‌കറിയ) സംസ്ഥാന സെക്രട്ടറി പോൾ എം ചാക്കോ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ചാമക്കാല, കെ കെ സുബ്രഹ്മണ്യൻ(കേരള കോൺഗ്രസ്‌ ബി), സിപിഐ എം ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News