അമ്മ വായന : പുരസ്‌കാരങ്ങൾ സമ്മാനിച്ചു



നെല്ലായി നെല്ലായി  ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കളിലെ വായനശീലം വളർത്തുന്നതിന് നടത്തിയ അമ്മ വായന-വായനചലഞ്ച് വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പിടിഎ വാർഷിക പൊതുയോഗത്തിൽ  മാതൃസംഗമം പ്രസിഡന്റ്‌ രജനി ശിവദാസൻ സമ്മാനം നൽകി. പിടിഎ പ്രസിഡന്റ്‌ എ എം ജോൺസൻ അധ്യക്ഷനായി. മാനേജ്മെന്റ്‌ പ്രതിനിധി എ എൻ വാസുദേവൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബി സജീവ് പ്രധാനാധ്യാപകൻ ടി അനിൽകുമാർ, അജിത്ത് കുമാർ  എന്നിവർ സംസാരിച്ചു. മത്സരവിജയികൾ:  കഥ–- ജിനി സുനിൽ കുമാർ, എം വി സൗമ്യ, അമ്പിളി ലിജോ. (യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനം), കവിത–- കെ എം സിമി, കെ വി ഐശ്വര്യ, ദിവ്യ സുധി.  (യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനം) ആസ്വാദനക്കുറിപ്പ്–- ജിനി സുനിൽകുമാർ, സരിത പ്രവീൺ, ജോയ്സി ബിജു.  (യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനം).   Read on deshabhimani.com

Related News