സമ്പൂർണ 
നിയന്ത്രണം

ലോക്ക്‌ഡൗൺ


തൃശൂർ കോവിഡ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ കുത്തനെ ഉയരുന്ന തൃശൂർ ജില്ല കടുത്ത നിയന്ത്രണത്തിൽ. സമ്പൂർണ ലോക്ക്‌ഡൗൺ ദിവസമായ ശനിയാഴ്ച   നഗരം വിജനമായി. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ കൂടുതലുള്ള പ്രദേശങ്ങളിലേയും ജില്ലയിലെ മറ്റിടങ്ങളിലേയും അവശ്യവാഹനങ്ങളല്ലാതെ ഒന്നും നിരത്തിലിറങ്ങിയില്ല. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്ക്‌ മുകളിലായി ജില്ലയിലെ ടിപിആർ 15ന്‌ മുകളിലാണ്‌. ട്രിപ്പിൾ ലോക്ക്‌ഡൗൺ, കണ്ടെയ്‌ൻമെന്റ്‌ സോൺ പരിസരങ്ങളിൽ പൊലീസും ശക്തമായ പരിശോധന നടത്തുന്നുണ്ട്‌. ഞായറാഴ്‌ചയും കടുത്ത നിയന്ത്രണം തുടരും.        സർക്കാർ യാത്രാ അനുമതി നൽകിയിരുന്ന  അവശ്യസേവനക്കാർ മാത്രമാണ്‌ ശനിയാഴ്‌ച പുറത്തിറങ്ങിയത്‌. പൊതു വാഹനഗതാഗതവും ഉണ്ടായില്ല.  സിറ്റി–- റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ജില്ലയിലാകെ കർശന പരിശോധനയുണ്ട്‌. വാഹനം തടഞ്ഞുള്ള പൊലീസ് പരിശോധനയും ശക്തമാണ്‌. അവശ്യസേവനം നിർവഹിക്കേണ്ട സ്ഥാപനങ്ങളിലേക്കും അപൂർവം  സർക്കാർ–-അർധസർക്കാർ സ്ഥാപനങ്ങളിലേക്കും ആശുപത്രിയിലേക്കും മറ്റു ചികിത്സാ കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര തടസ്സമില്ലാതെ നടന്നു.        റേഷൻകട, ഭക്ഷ്യവസ്‌തു, പച്ചക്കറി, പഴം, പലവ്യഞ്ജനം, പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ, കോഴി, ഹോട്ടൽ, ബേക്കറി സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ തുറന്നു പ്രവർത്തിച്ചു.  മിക്കയിടങ്ങളും ഹോം ഡെലിവറി മാത്രമാണ്‌ നടത്തിയത്‌. Read on deshabhimani.com

Related News